ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: 2022 ലെ ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി ഖത്തർ അധികൃതർ എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും തടങ്കലിലാക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്.
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.
എൽജിബിടിക്യു പ്ലസ് വിഭാഗത്തിൽപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിന് പുറമേ, ജയിലുകളിൽ ക്രൂരമായ ആക്രമണങ്ങൾക്കും ചൂഷണത്തിനും അവർ വിധേയരായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രകോപനം സൃഷ്ടിക്കുകയോ കുറ്റകൃത്യങ്ങൾ നടത്തുകയോ ചെയ്യാത്ത ഇവരെ ഖത്തർ പൊലീസ് ഏകപക്ഷീയമായാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.