വനിതാ അഭിഭാഷകർ കോടതിയിൽ മുടി ശരിയാക്കരുത്; നോട്ടീസ് ഇറക്കി പൂനെ കോടതി

പൂനെ: പൂനെ ജില്ലാ കോടതിയിൽ വനിതാ അഭിഭാഷകർ കോടതിയിൽ എത്തിയാൽ മുടി ശരിയാക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്. മുടി ശരിയാക്കുന്നത് കോടതി നടപടികളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 

ഒക്ടോബർ 20നാണ് നോട്ടീസ് ഒട്ടിച്ചത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ ഇന്ദിര ജയ്സിംഗ് നോട്ടീസിന്‍റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 

“തുറന്ന കോടതിയിൽ വനിതാ അഭിഭാഷകർ നിരന്തരം മുടി കെട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ, വനിതാ അഭിഭാഷകർ ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അറിയിക്കുന്നു” എന്ന് നോട്ടീസിൽ പറയുന്നു. 

K editor

Read Previous

കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ്; എതിർക്കില്ലെന്ന് രാഹുൽ ഗാന്ധി

Read Next

ഖത്തര്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ പെട്ടവരെ തടങ്കലിലാക്കുന്നെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്