പുതിയ ചിത്രവുമായി ‘തല്ലുമാല’, ‘ലവ്’ ടീം ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും

‘ലവ്’, ‘തല്ലുമാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഖാലിദ് റഹ്മാനും നിർമ്മാതാവ് ആഷിഖ് ഉസ്മാനും അടുത്ത ചിത്രവുമായെത്തുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ആഷിഖ് ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

“ലവിന്റെയും തല്ലുമാലയുടെയും സൂപ്പര്‍ വിജയത്തിന് ശേഷം ഞങ്ങളുടെ അടുത്ത സിനിമ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവരും” ഖാലിദ് റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ആഷിഖ് കുറിച്ചു. തല്ലുമാലയുടെ വൻ വിജയത്തിന് ശേഷം ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നതിന്‍റെ സന്തോഷത്തിലാണ് സിനിമാപ്രേമികളും. 

ഈ കോമ്പോയിൽ റിലീസ് ചെയ്ത ആദ്യ ചിത്രമായിരുന്നു ലവ്. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുധി കോപ്പ, ജോണി ആന്‍റണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഖാലിദ് റഹ്മാനും നൗഫൽ അബ്ദുള്ളയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. 

K editor

Read Previous

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേതെന്ന് ഫിഫ

Read Next

ശ്രീനാഥ് ഭാസിയുടെ ‘കടകന്‍’ വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത്