സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പുരസ്‌കാരം ദയാബായിക്ക്

കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം എൻഡോസൾഫാൻ സമര നായിക ദയാബായിക്ക്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങൾക്കും എൻഡോസൾഫാൻ ദുരിതബാധിതർക്കും ഇടയിൽ നടത്തുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഫൗണ്ടേഷൻ ദയാബായിക്ക് അവാർഡ് നൽകാൻ തീരുമാനിച്ചത്.

ഒക്ടോബർ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം കുടപ്പനക്കുന്നിൽ നടക്കുന്ന ചടങ്ങിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ഫൗണ്ടേഷൻ ചെയർമാനുമായ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ദയാബായിക്ക് അവാർഡ് കൈമാറുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എസ് ഹംസ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സാമൂഹിക ഉന്നമനം, മതനിരപേക്ഷത, വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതി, പ്രത്യേകിച്ച് തൊഴിൽ വൈദഗ്ധ്യം എന്നീ മഹത്തായ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ജീവകാരുണ്യ സംഘടനയാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ.

Read Previous

കൂടുതൽ ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് കത്രീന കൈഫ്

Read Next

ലോകകപ്പ് ആരാധകര്‍ക്ക് സർപ്രൈസ്; ലാലേട്ടൻ ഒരുക്കിയ മ്യൂസിക് ആൽബം ഉടൻ