ചീരാലിൽ വീണ്ടും കടുവ ആക്രമണം; ആക്രമിച്ചത് 3 വളർത്തുമൃഗങ്ങളെ

വയനാട്: ചീരാൽ പഞ്ചായത്തിനെ ഭീതിയിലാഴ്ത്തി കടുവ സാന്നിദ്ധ്യം. ഇന്നലെ രാത്രി മാത്രം 3 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. പഴൂർ സ്വദേശി ഇബ്രാഹിമിന്‍റെ പശുവിനെ കൊന്ന കടുവ ഇബ്രാഹിമിന്‍റെ സഹോദരിയുടെ പശുവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഐലക്കാട് രാജന്‍റെ പശുവിനെയും കടുവ ആക്രമിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ ചീരാൽ പ്രദേശത്ത് 13 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. കടുവ ആക്രമണത്തിൽ പ്രതിഷേധിച്ച് ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി റോഡ് ഇന്നലെ രാത്രി നാട്ടുകാർ ഉപരോധിച്ചിരുന്നു. ഇന്ന് മുതൽ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ രാപ്പകൽ സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. 

വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ പിടികൂടാനായില്ല. വൈൽഡ് ലൈഫ് വാർഡന്‍റെ നേതൃത്വത്തിലുള്ള വിപുലമായ സംഘം ദിവസങ്ങളായി കടുവയ്ക്കായി തിരച്ചിൽ നടത്തുകയാണ്. 

Read Previous

ഡൽഹിയിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു

Read Next

ഹെഡ്ലൈറ്റ് ഇല്ലാതെ രാത്രി യാത്ര; കെഎസ്ആര്‍ടിസി ബസ് പിടികൂടി