വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം

പാലക്കാട്: തൃത്താല ചാലിശ്ശേരിയിൽ 5 വയസുകാരിയെ തെരുവ് നായ ആക്രമിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. തലയ്ക്കും പുറത്തിനും കടിയേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, കായംകുളം എരുവയിൽ തെരുവുനായ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. എരുവ സ്വദേശികളായ ഹരികുമാർ, രാജു, രമണൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർമാരായ ഹരികുമാറും രാജുവും ഓട്ടോയ്ക്കുള്ളിൽ ഇരിക്കുമ്പോൾ തെരുവ് നായ ഓട്ടോയ്ക്കുള്ളിൽ കയറി കടിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമണനെയും നായ ആക്രമിച്ചത്.

Read Previous

ടയർ കടയിൽ നിന്ന് വടിവാളുകള്‍ കണ്ടെടുത്ത സംഭവം; പിഎഫ്ഐ നേതാവ് അറസ്റ്റില്‍

Read Next

പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ വെടിവയ്ക്കുമെന്ന് എം എം മണി