ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ മലയാളം പതിപ്പ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ബോളിവുഡിനെ അമ്പരപ്പിച്ച ചിത്രം കേരളത്തിലും തരംഗമായി മാറുകയാണ്. ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളിലൊന്നായ ‘വരാഹരൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ പകർപ്പാണെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ.
“തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്‍റെ 90 ശതമാനം ഓർക്കസ്ട്ര അറേഞ്ച്മെന്റിന്റെ ക്രെഡിറ്റ് നൽകാതെ ഉണ്ടാക്കിയ കോപ്പി ആണ് ‘വരാഹരൂപം’ എന്ന ഗാനം. ഇത് ഒരേ രാഗമായതുകൊണ്ട് തോന്നുന്ന ഒന്നല്ല. എനിക്കുറപ്പാണ്” ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ഹരീഷിന്‍റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
കോപ്പിയടിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വരാഹരൂപം എന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകൻ അജനീഷ് ലോകേഷ്. ഈണങ്ങളൊന്നും കോപ്പിയടിച്ചിട്ടില്ലെന്നും രചന തികച്ചും വ്യത്യസ്തമാണെന്നും അജനീഷ് പറഞ്ഞു. റോക്ക് സംഗീതത്തിന്‍റെ ശൈലി, താളം, മെലഡി എന്നിവ ഈ ഗാനത്തിന് പ്രചോദനമായി. നവരസ പാട്ട് ഞാൻ മുമ്പും കേട്ടിട്ടുണ്ട്. അതെന്നെ ഒരുപാട് പ്രചോദിപ്പിച്ചു. എന്നാൽ പകർപ്പാണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അജനീഷ് പറഞ്ഞു.