ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോട്ടയം: വി.സിമാരെ തൽക്കാലം തുടരാൻ അനുവദിക്കാനുള്ള കോടതി തീരുമാനം ആശ്വാസകരമാണെന്ന് എം.ജി സർവകലാശാല വി.സി. സാബു തോമസ്. 10 ദിവസത്തിനകം വിശദീകരണം നൽകും. നിയമോപദേശം തേടിയ ശേഷം വിശദീകരണം നൽകുമെന്നും സാബു തോമസ് പറഞ്ഞു. വി.സിമാർക്കെതിരെ നിയമപ്രകാരം മാത്രമേ നടപടി എടുക്കാവൂ എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് അസാധുവായി.
വി.സിമാർക്കെതിരെ നിയമപ്രകാരം മാത്രമേ നടപടി എടുക്കാവൂ എന്നും കോടതി വ്യക്തമാക്കി. ഇന്ന് പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസ് പ്രകാരം, ഗവർണർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് കേരള ഹൈക്കോടതി അറിയിച്ചു.