ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സമീപകാലത്ത് ദക്ഷിണേന്ത്യൻ പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാന്താര’ ഒരു ആക്ഷൻ ത്രില്ലറാണ്. റിഷഭ് തന്നെ പ്രധാന വേഷത്തിലെത്തിയ ചിത്രം ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലും റിലീസ് ചെയ്തിരുന്നു. കന്നഡ പതിപ്പിന് പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യത ലഭിക്കുകയും മറ്റ് ഭാഷകളിൽ ബോക്സ് ഓഫീസിൽ മികച്ച സ്വീകാര്യത നേടുകയും ചെയ്തു. സമീപകാലത്തായി പരാജയങ്ങൾ മാത്രം നേരിടുന്ന ബോളിവുഡിനെയും ഈ ദക്ഷിണേന്ത്യൻ ചിത്രം അത്ഭുതപ്പെടുത്തി. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ നേട്ടം പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്.
‘കെ.ജി.എഫ് 2’ നേക്കാൾ വലിയ സ്വീകാര്യതയാണ് കാന്താരയ്ക്ക് ലഭിക്കുന്നതെന്ന് ഹോംബാലെ ഫിലിംസ് അറിയിച്ചതായി ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. കർണാടകയിൽ ഹോംബാലെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയായിരിക്കുകയാണ് കാന്താര.
ചിത്രത്തിന്‍റെ യഥാർത്ഥ കന്നഡ പതിപ്പ് സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തി. തുടർന്ന് തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകൾ വന്നു. ചിത്രത്തിന്‍റെ മലയാളം പതിപ്പ് രണ്ട് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം കേരളത്തിലും തരംഗമാവുകയാണ്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മൂന്ന് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. ഈ ദിവസങ്ങളിൽ 17.05 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.