കാർഗിലിൽ സൈനികരുമായി ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

കാര്‍ഗില്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ‘നിങ്ങളെല്ലാവരും വർഷങ്ങളായി എന്‍റെ കുടുംബമാണ്, എന്‍റെ ദീപാവലിയുടെ മാധുര്യവും തെളിച്ചവും നിങ്ങൾക്കിടയിലാണ്’ കാർഗിലിൽ സൈനികരെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. കാർഗിലിൽ പാകിസ്ഥാൻ ഒരു യുദ്ധവും ജയിച്ചിട്ടില്ല. ഭീകരതയ്ക്കെതിരായ വിജയത്തിന്‍റെ ഉത്സവമാണ് ദീപാവലിയെന്നും അതിനാൽ ദീപാവലി ആഘോഷിക്കേണ്ട സ്ഥലമാണ് കാർഗിൽ എന്നും പ്രധാനമന്ത്രി പറഞ്ഞു.

സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെയാണ് കാർഗിലിൽ എത്തിയത്. നമ്മുടെ ധീരരായ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. 2014ൽ പ്രധാനമന്ത്രിയായി അധികാരത്തിൽ വന്ന ശേഷം എല്ലാ ദീപാവലിയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സൈനിക കേന്ദ്രങ്ങളിൽ സൈനികർക്കൊപ്പം ആഘോഷിക്കാറുണ്ട്.

Read Previous

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് ആലോചിക്കുമെന്ന് കാനം

Read Next

​ഷാ​ർ​ജ​യു​ടെ പു​തി​യ വാ​ണി​ജ്യ ​കേ​ന്ദ്രമാകാൻ അരാദ സെ​ൻ​ട്ര​ൽ ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്ട്