ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: തിങ്കളാഴ്ച രാവിലത്തെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണെന്ന് റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം, ഡൽഹിയിലെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 259 ആയിരുന്നു. ഏഴു വർഷത്തിനിടെ ദീപാവലിയുടെ തലേദിവസം രേഖപെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്.
എന്നിരുന്നാലും, തലസ്ഥാന നഗരിയുടെ പല ഭാഗങ്ങളിലും, ദീപാവലിയുടെ തലേന്ന് ആളുകൾ പടക്കം പൊട്ടിച്ചതിനാലും, താപനിലയിലും കാറ്റിന്റെ വേഗതയും കുറവുണ്ടായതിനാലും രാത്രിയിൽ മലിനീകരണ തോത് ഉയർന്നു. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് ഡൽഹിയിലെ എക്യുഐ 301 ആയിരുന്നു.
നഗരത്തിലെ 35 നിരീക്ഷണ കേന്ദ്രങ്ങളിൽ പത്തൊൻപത് എണ്ണവും “വളരെ മോശം” വിഭാഗത്തിനടുത്താണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിയത്. ആനന്ദ് വിഹാറിലെ മോണിറ്ററിംഗ് സ്റ്റേഷനിൽ “ഗുരുതരം” മലിനീകരണ തോത് റിപ്പോർട്ട് ചെയ്തു.