ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോട്ടയം: രാജി വെക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ്. ഇന്ന് രാജി ഉണ്ടാവില്ലെന്ന് സാബു തോമസ് പറഞ്ഞു. ഗവർണറുടെ നിർദ്ദേശത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും എംജി സർവകലാശാല വൈസ് ചാൻസലർ പറഞ്ഞു.
ഗവർണറുടെ കത്ത് പഠിച്ച ശേഷം തീരുമാനമെടുക്കും. ഞാൻ മന്ത്രിയുമായി സംസാരിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
സാധ്യമായ ഏറ്റവും മികച്ച രീതിയിൽ സർവകലാശാല പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. ഇന്ന് അവധി ദിവസമായതിനാൽ സർവകലാശാലയിൽ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധികളൊന്നും സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും സാബു തോമസ് പറഞ്ഞു.
സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെ സർക്കാർ നിയമിച്ച ഒമ്പത് വൈസ് ചാൻസലർമാരോട് ഇന്ന് തന്നെ രാജിവയ്ക്കാൻ ഗവർണർ ഉത്തരവിട്ടിരുന്നു. ഗവർണർ നൽകിയ സമയപരിധി രാവിലെ 11.30 ന് അവസാനിക്കാനിരിക്കെ രാജിവയ്ക്കേണ്ടെന്നാണ് സർക്കാർ വിസിമാരെ അറിയിച്ചിരിക്കുന്നത്.