‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ ട്രെയ്ലര്‍ പുറത്ത്

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തി. ഏറെ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിനെക്കുറിച്ചിറങ്ങിയ പോസ്റ്ററില്‍ തന്നെ വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ പ്രത്യേകത ഉളളതായിരിക്കുമെന്ന സൂചനയുണ്ടായിരുന്നു. അതുപോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

ചിത്രീകരണത്തിന് മുന്‍പ് നേരത്തെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വൈറലായിരുന്നു. വിനീത് വീട്ടുതടങ്കലില്‍ എന്ന മട്ടില്‍ പത്രവാര്‍ത്തയുടെ രൂപത്തില്‍ പുറത്തിറക്കിയ പോസ്റ്റ് വിനീത് ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തതാണ് പിന്നീട് ആരാധകര്‍ ഏറ്റെടുത്തത്.

K editor

Read Previous

കൃത്യമായി ഹെൽമറ്റ് ധരിക്കാത്ത പൊലീസുകാരന് പിഴ ഈടാക്കി ട്രാഫിക് പൊലീസ്

Read Next

മുൻ എംഎൽഎ പി.കെ.ശശിയെ സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു