വൈസ് ചാൻസിലർമാരുടെ രാജി ആവശ്യപ്പെടൽ; ഗവർണറുടേത് ഏകപക്ഷീയ നടപടിയെന്ന് മന്ത്രി ആർ.ബിന്ദു

തൃശ്ശൂർ: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് നാളെ രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്തംഭനാവസ്ഥ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്ന നടപടിയാണ് ഈ നീക്കം. സർവകലാശാലകളെ അനാഥമാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.

ഇപ്പോൾ പറയുന്ന കാര്യങ്ങളുടെ പേരിൽ നാളെ ഗവർണർ തന്നെയും പുറത്താക്കിയേക്കുമെന്നും മന്ത്രി പ്രതികരിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളെ കൂച്ച് വിലങ്ങു ഇടാനുള്ള തീരുമാനമാണ് ഗവണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇതുവരെ ഏതെങ്കിലും ഗവർണറുടെ ഭാഗത്ത് നിന്ന് അത്തരമൊരു കാര്യം സംഭവിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.

K editor

Read Previous

വി സി മാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാൻ സർക്കാർ

Read Next

ഒമാനിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ആരോഗ്യ മന്ത്രാലയം