കാണാതായ 58കാരന്റെ ജഢം പുഴയിൽ

കാഞ്ഞങ്ങാട്: ഒരാഴ്ച്ച മുമ്പ് കാണാതായ 58കാരന്റെ മൃതദേഹം മുണ്ടോട്ട് പുഴയിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. മുണ്ടോട്ട് കാരളിയിലെ പനക്കൂൽ കുഞ്ഞമ്പുവിന്റെ മൃതശരീരമാണ് ഇന്നലെ സന്ധ്യയ്ക്ക് 6.30 മണിയോടെ മുണ്ടോട്ട് പുഴയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ഹോട്ടലുകളിൽ വാഴയില വെട്ടി നൽകി ഉപജീവനം നടത്തുന്ന കുഞ്ഞമ്പുവിനെ ഒരാഴ്ച്ച മുമ്പാണ് കാണാതായത്.

ഇടയ്ക്കിടെ രാവണേശ്വരത്തെ ഭാര്യാഗൃഹത്തിൽ പോകാറുള്ളതിനാൽ ഇദ്ദേഹത്തിന്റെ അസാന്നിദ്ധ്യം വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല. പുഴയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് സന്ധ്യയ്ക്ക് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മുണ്ടോട്ട് പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കുഞ്ഞമ്പുവിന്റെ ജഢം കണ്ടെത്തിയത്. കരയ്ക്കെടുത്ത് പരിശോധിച്ചപ്പോഴാണ് മരിച്ചത് കുഞ്ഞമ്പുവാണെന്ന് തിരിച്ചറിഞ്ഞത്.


മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇദ്ദേഹം അബദ്ധത്തിൽ പുഴയിൽ വീണതായാണ് സംശയം.

Read Previous

നിരോധനാജഞ നിലനിൽക്കെ 50 ലേറെ പേർ പങ്കെടുത്ത സൈക്കിൾ റാലി ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു

Read Next

നബിദിനം 29 ന്