ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ ആയിരുന്നു ചിരഞ്ജീവിയുടെ ഏറ്റവുമൊടുവിലത്തെ റിലീസ്. മോഹൻ രാജ സംവിധാനം ചെയ്ത ചിത്രം തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചുള്ള മാറ്റങ്ങളുമായാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ഒക്ടോബർ 5ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇപ്പോൾ ഗോഡ്ഫാദറിന് ശേഷം ചിരഞ്ജീവിയുടെ അടുത്ത ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ചിരഞ്ജീവിയുടെ കരിയറിലെ 154ാമത്തെ ചിത്രമാണിത്.
ദീപാവലി ദിനമായ നാളെ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കും. ടൈറ്റിൽ ടീസർ നാളെ രാവിലെ 11.07ന് പുറത്തിറങ്ങും. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ കെ.എസ്.രവീന്ദ്ര കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് നവീൻ യെർനെനിയും വൈ രവിശങ്കറും ചേർന്നാണ്. ദേവി ശ്രീ പ്രസാദ് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർതർ എ വിൽസൺ ആണ്. എഡിറ്റിംഗ് നിരഞ്ജൻ ദേവറാമണെ, സ്റ്റണ്ട് രാം ലക്ഷ്മൺ, വസ്ത്രാലങ്കാരം സുസ്മിത കൊണിഡേല, കോ-പ്രൊഡക്ഷൻ ജി കെ മോഹൻ. കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി എന്നിവർ ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.