ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുന്നു. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബർ 15ന് രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഇതിൽ പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
സർക്കാർ-ഗവർണർ പോര് തുടരുന്നതിനിടെയാണ് ഇടതുമുന്നണിയുടെ നീക്കം. ഗവർണറുടെ നിലപാടിനെതിരെ പ്രത്യക്ഷ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ഇന്ന് രാവിലെ എകെജി സെന്‍ററിലാണ് യോഗം ആരംഭിച്ചത്.
സർക്കാരിനെതിരായ ഗവർണറുടെ നീക്കങ്ങൾ തടയാൻ പരസ്യ പ്രക്ഷോഭം നടത്താൻ സി.പി.എം നേരത്തെ തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തിൽ സംയുക്ത സമരപരിപാടികൾ സംഘടിപ്പിക്കാനും അത് എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനുമാണ് ഇന്ന് എൽഡിഎഫ് യോഗം ചേർന്നത്.