എൽദോസിനെ നിയമസഭ നടപടികളിൽ പങ്കെടുപ്പിക്കണോയെന്ന് തീരുമാനിക്കും: തിരുവഞ്ചൂ‍ര്‍ രാധാകൃഷ്ണൻ

കോട്ടയം: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെ നിയമസഭാ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കണോയെന്ന് നിയമസഭ ചേരുമ്പോൾ തീരുമാനമെടുക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കോൺഗ്രസ് വച്ചുപൊറുപ്പിക്കില്ല. ഇതിനെതിരെ കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നതിന്‍റെ തെളിവാണ് കുന്നപ്പിള്ളിലിന്റെ സസ്പെൻഷനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ നിരപരാധിയാണെന്ന് വ്യക്തമാകുന്നത് വരെ സസ്പെൻഷൻ തുടരും. കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനുമെതിരെ ഉയർന്നുവന്ന വിവാദങ്ങളിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

K editor

Read Previous

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേർക്ക് പരിക്ക്; ഹോട്ട്സ്പോട്ടുകൾ 3024

Read Next

പ്രണയം ‘നോ’ പറയാൻ കൂടിയുള്ള സ്വാതന്ത്ര്യം; വിഷ്ണുപ്രിയ വധത്തിൽ ആര്യ രാജേന്ദ്രന്‍