കുവൈറ്റിൽ 3000 പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ് പിൻവലിച്ചു

കുവൈത്ത് സിറ്റി: കുവൈറ്റിലെ മൂവായിരം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും ലൈസൻസുകൾ പിൻവലിച്ചത്. ആഭ്യന്തരമന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ്‌ അൽ സബാഹിന്റെ നിർദ്ദേശത്തിന്‍റെ ഭാഗമായാണ് നടപടി. രാജ്യത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പരിശോധനയ്ക്കിടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ നിലവിൽ അർഹതയില്ലാത്തവരുടെ ലൈസൻസുകൾക്ക് ബ്ലോക്ക് ഏർപ്പെടുത്തുകയും ഇവ ഗതാഗത വകുപ്പിന് തിരികെ നൽകാൻ ഉടമകളോട് ആവശ്യപ്പെടുകയും ചെയ്യും. മൈ ഐഡന്‍റിറ്റി, സഹേൽ ആപ്ലിക്കേഷനുകൾ വഴി ബ്ലോക്ക് ചെയ്ത അത്തരം ലൈസൻസ് ഉടമകൾക്ക് ഇക്കാര്യം അറിയാൻ കഴിയും.

അത്തരം റദ്ദാക്കിയ ലൈസൻസുകൾ തിരികെ നൽകാത്ത ഉടമകളെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിലക്കും. റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ എല്ലാ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസൻസുകൾ പരിശോധിച്ച് വരികയാണ്.

നിലവിൽ റദ്ദ് ചെയ്ത ലൈസൻസുകളൊന്നും വ്യാജമായി നേടിയവയല്ല. 2 മാസത്തോളം എടുത്താകും ഇത്തരത്തിൽ മുഴുവൻ പ്രവാസികളുടെയും ലൈസൻസിന്റെ പരിശോധന പൂർത്തിയാക്കാൻ സാധിക്കുക എന്നാണ് ഉദ്യോ​ഗസ്ഥർ കരുതുന്നത്. ഏകദേശം രണ്ടു ലക്ഷത്തോളം പേരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കപ്പെടുമെന്നാണ് സൂചന.

K editor

Read Previous

സോണിയ ഗാന്ധി അധ്യക്ഷയായ 2 സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി കേന്ദ്രം

Read Next

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് പ്രതി സ്വയം നിർമ്മിച്ച കത്തി കൊണ്ട്