ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: തന്നെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് സുപ്രീം കോടതിയിൽ ഹർജി നൽകി. കിഷോർ ജഗന്നാഥ് സാവന്ത് ആണ് സുപ്രീം കോടതിയിൽ വിചിത്രമായ ഹർജിയുമായി എത്തിയത്. അടുത്തിടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ അനുവദിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയിൽ പരാതിപ്പെട്ടു.
അതേസമയം, ഹർജി അപ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹർജി തള്ളി. ഇന്ത്യൻ രാഷ്ട്രപതിയായി തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വെള്ളിയാഴ്ചയാണ് സുപ്രീം കോടതി തള്ളിയത്.
ഭാവിയിൽ ഈ വിഷയത്തിൽ ഇദ്ദേഹത്തിൻ്റെ ഒരു ഹർജിയും പരിഗണിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
പരിസ്ഥിതി പ്രവർത്തകൻ എന്നാണ് ഇദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. താൻ പരിസ്ഥിതി പ്രശ്നങ്ങളിൽ ഇടപെടാറുണ്ടെന്നും അതിനാൽ തന്നെ രാഷ്ട്രപതിയാക്കണമെന്നുമാണ് ഇദ്ദേഹത്തിൻ്റെ ആവശ്യം.