നരേന്ദ്ര മോദി ഇന്ന് അയോധ്യയിൽ; രാമക്ഷേത്ര നിർമ്മാണം വിലയിരുത്തും

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയിൽ. നരേന്ദ്ര മോദി വൈകിട്ടോടെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്ര നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്യും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 6.30 ഓടെ സരയൂ നദീതീരത്ത് നടക്കുന്ന ദീപോത്സവത്തിലും മോദി പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി 15 ലക്ഷം ദീപങ്ങൾ തെളിയിക്കും. ലേസർ ഷോയ്ക്കും മോദി സാക്ഷ്യം വഹിക്കും. ഇതാദ്യമായാണ് പ്രധാനമന്ത്രി ദീപോത്സവ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നത്.

രാമക്ഷേത്ര നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്ര കെട്ടിടത്തിന്‍റെ അടിത്തറ നിർമ്മാണം പൂർത്തിയായി. ക്ഷേത്രത്തിന്‍റെ നിർമ്മാണം ഇപ്പോൾ 21 അടി ഉയരത്തിലെത്തി. അടുത്ത വർഷം ഡിസംബറോടെ ക്ഷേത്രത്തിന്‍റെ ഒരു ഭാഗം തീർത്ഥാടകർക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Previous

ഗവർണർക്കെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്; ഇന്ന് ഇടത് മുന്നണി യോഗം

Read Next

കിളികൊല്ലൂ‍ർ പൊലീസ് മ‍ർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്തുപോയത് അന്വേഷിക്കാൻ പൊലീസ്