തോട്ടടയിൽ ചന്ദനക്കടത്ത്: കാസർകോട് സ്വദേശി പിടിയിൽ

തലശ്ശേരി :  എടക്കാട് തോട്ടടയിൽ പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ 142 കിലോ ചന്ദനം പിടികൂടി. ചന്ദനവുമായി വന്ന അഞ്ചംഗസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കാസർകോട് കുണ്ടംകുഴി പി. സിരൺ 24, തൃശൂർ സ്വദേശി മുഹമ്മദ് സുഫൈൽ 24, എന്നിവരാണ് അറസ്റ്റിലായത്.

കുണ്ടംകുഴി സ്വദേശികളായ ഷാഫി, മുഹമ്മദ് കുഞ്ഞി, കൃഷ്ണൻ എന്നിവരാണ് ഓടി രക്ഷപെട്ടത്. വാഹനത്തിൽ നിന്നും മരം മുറിക്കാൻ ഉപയോഗിക്കുന്ന കട്ടറും കണ്ടെത്തി. തോട്ടട ചിമ്മിണിയൻവളവിൽ വാഹന പരിശോധന നടത്തവെയാണ് അഞ്ചംഗസംഘത്തിലെ രണ്ട് പേർ പിടിയിലായത്.

ഡോക്ടറുടെ ലോഗോ പതിച്ച കെഎൽ 13 എജി 5038 ഇന്നോവ കാറിൽ 17 കഷ്ണങ്ങളായി ഒളിപ്പിച്ച നിലയിലാണ് 142 കിലോ ചന്ദനം പിടികൂടിയത്. തൃശൂരിൽ നിന്നും കാസർകോട്ടേക്ക് കടത്തുകയായിരുന്ന ചന്ദനമായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു.  ഓടി രക്ഷപെട്ട മൂന്ന് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ ചന്ദനക്കടത്തിലെ മുഖ്യ സൂത്രധാരൻമാരാണെന്ന് പോലീസ് പറഞ്ഞു.

LatestDaily

Read Previous

പന്തൽ അപകടം: 6 പേർ അറസ്റ്റിൽ

Read Next

എൽദോസ് കുന്നപ്പിള്ളിക്കൊപ്പം പിഎ, ഡ്രൈവർ എന്നിവരെയും ചോദ്യംചെയ്യുന്നു