രാജേന്ദ്രനെ രക്ഷിക്കാന്‍ ദൈവത്തിനു പോലും കഴിയില്ല: എം എം മണി

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി എം എം മണി. തനിക്കെതിരെ ഉയർന്ന റിസോർട്ട് ആരോപണങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. പറഞ്ഞാൽ രാജേന്ദ്രൻ പ്രതിയാകും. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു ക്രെഡിറ്റായാണ് കാണുന്നത്.

രാജേന്ദ്രന് ഈ പാർട്ടിയെ കുറിച്ച് അധികമൊന്നും അറിയില്ല. അദ്ദേഹം പാർട്ടിക്ക് പുറത്താണ്, ദൈവത്തിന് പോലും അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ലെന്നും മണി പറഞ്ഞു.

Read Previous

വിസി നിയമനം നടത്താനുള്ള അര്‍ഹതയാര്‍ക്കെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍

Read Next

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ റിപ്പോർട്ട് നവംബര്‍ 25നകം നല്‍കണമെന്ന് സുപ്രീം കോടതി