മണി ശ്രമിക്കുന്നത് ജാതീയമായി ഭിന്നിപ്പുണ്ടാക്കാന്‍; സിപിഎമ്മിൽ തുടരാനാകില്ലെന്ന് എസ് രാജേന്ദ്രന്‍

ഇടുക്കി: മുന്‍മന്ത്രി എം എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. മണി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് മണിയാണ്. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് രാജേന്ദ്രൻ പറഞ്ഞു.

സിപിഎം നേതാക്കള്‍ മൂന്നാര്‍ കോപറേറ്റീവ് ബാങ്കിന്റെ മറവില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടതുണ്ട്. മണിയുള്ള പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നാണ് തന്റെ നിലപാടെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം, രാജേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു മണിയുടെ മറുപടി. കൂടുതല്‍ പറഞ്ഞാല്‍ കേസില്‍ രാജേന്ദ്രനും പ്രതിയാകുമെന്നും മണി പറഞ്ഞു.

K editor

Read Previous

സൂപ്പർ ഹീറോ ശക്തിമാന്‍ തിരികെ വരുന്നു; സംവിധായകനാകാൻ ബേസില്‍ ജോസഫ്

Read Next

തെന്നിന്ത്യന്‍ ചിത്രങ്ങളെ പ്രശംസിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്