രാജ്യത്ത് 2,112 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് 2,112 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം സജീവ കേസുകളുടെ എണ്ണം 24,043 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,28,957 ആയി ഉയർന്നു.

അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.76 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവമായ കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 994 കേസുകളുടെ കുറവ് രേഖപ്പെടുത്തി. സജീവ കേസുകളുടെ എണ്ണം വെള്ളിയാഴ്ച 25,037 ആയിരുന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.01 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.97 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Previous

വാളയാർ പൊലീസ് മർദ്ദനം; 5 ദിവസത്തിന് ശേഷം സിഐയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുത്തു

Read Next

തമിഴ്നാട്ടിൽ വൈസ് ചാൻസലർ പദവി കോടികൾക്ക് വിറ്റു; പഞ്ചാബ് ​ഗവർണർ ബൻവാരി ലാൽ പുരോഹിത്