ദുബായിൽ വഹാബ് എം പി, ഉദ്ഘാടനം ചെയ്ത കട 30 മിനിറ്റിനകം അടപ്പിച്ചു

കടയുടമകൾ കേരളത്തിൽ എൻഐഏ- നോട്ടപ്പുള്ളികൾ

ദുബായ്: മുസ്്ലീം ലീഗ് രാജ്യസഭ എംപി, പി.വി അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്ത ഇ-ഫസ്റ്റ് എന്ന പുത്തൻ കട ദുബായ് നഗര വിഭാഗം അധികൃതർ ഇടപെട്ട് മുപ്പതു മിനിറ്റുകൾക്കുള്ളിൽ ഷട്ടറിട്ട് പൂട്ടി മുദ്ര വെച്ചു. അൽ-ഖുസൈസിലുള്ള അൽ തവാർ സെന്റർ കെട്ടിടത്തിൽ ഒക്ടോബർ 8-ന് കാലത്ത് 11 മണിക്കായിരുന്നു ഉദ്ഘാടനം. രാജ്യസഭാഗം പി.വി അബ്ദുൾ വഹാബാണ് ഇ-ഫസ്റ്റ് ഷോപ്പ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തത്.


ചടങ്ങിൽ യഹ്്യ തളങ്കരയടക്കം കേരളത്തിൽ നിന്നുള്ള വ്യവസായ പ്രമുഖരായ നിരവധിപേർ സംബന്ധിച്ചു. ദുബായ് റീഗൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻമൊഹ്്യുദ്ദീൻ ആദ്യവിൽപ്പന നടത്തി. സാമൂഹിക അകലം പാലിക്കാത്തതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉദ്ഘാടനച്ചടങ്ങിലും, കടയ്ക്കകത്തും നിരവധി ആളുകളെ കയറ്റിയതിനുമാണ് ദുബായ് ഭരണ കൂടം ഈ കട അടച്ചു പൂട്ടി സീൽ വെച്ചത്.


കോഴിക്കോട് ചാലപ്പുറം സ്വദേശിയും മറ്റൊരു കോഴിക്കോട് സ്വദേശിയും പങ്കാളികളായ കടയാണ് ഇ-ഫെസ്റ്റ്. ഡോക്യുമെന്റേഷൻ കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഈ ഷോപ്പിന്റെ പങ്കാളികൾ ഇരുവരും കേരളത്തിൽ എൻഐഏ അന്വേഷിക്കുന്ന കേസ്സുകളിൽ ഉൾപ്പെട്ടവരാണ്. ഇത്തരമൊരു കടയുടെ ഉദ്ഘാടനച്ചടങ്ങ് നടത്തിയ രാജ്യസഭാഗം പി.വി. അബ്ദുൾ വഹാബിനെതിരെ യുഏഇ പ്രവാസികളിൽ മുസ്്ലീംലീഗിൽ നിന്നു തന്നെ പ്രതിഷേധമുയർന്നിട്ടുണ്ട്.

LatestDaily

Read Previous

വഴിയാത്രക്കാരന്റെ മരണത്തിനിടയാക്കിയ ബൈക്കിനെക്കുറിച്ച് സൂചന

Read Next

ഉദുമ പീഡനം: പ്രതികൾ പതിനെട്ട്