ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കന്നഡ ചിത്രം ‘കാന്താര’യെ പ്രശംസിച്ച് നടി കങ്കണ റണാവത്ത്. ഒരു മികച്ച അനുഭവമായിരുന്നു സിനിമയെന്നും, അതിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് ഒരിക്കലും കഴിയുമെന്ന് കരുതുന്നില്ലെന്നും കങ്കണ കുറിച്ചു. ഇന്ത്യയുടെ അടുത്ത ഓസ്കാർ എൻട്രിയാണ് കാന്താരയെന്നും ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേർത്തു.
“എന്റെ കുടുംബത്തോടൊപ്പം ഞാന്‍ കാന്താര കണ്ടു. അത് നല്കിയ അനുഭവത്തില്‍ നിന്ന് എനിക്ക് പുറത്ത് കടക്കാനാകുന്നില്ല. റിഷഭ് ഷെട്ടിയ്ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ സംസ്കാരത്തിന്റെയും നാടോടി കഥകളുടെയും മനോഹരമായ ആവിഷ്കാരം. എത്ര മനോഹരമായാണ് സിനിമയിലെ ഓരോ ഫ്രെയിമും അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക ഓസകര്‍ നാമനിര്‍ദ്ദേശം കാന്താരയാരിക്കുമെന്ന് തോന്നുന്നു. തിയേറ്ററുകളില്‍ ആളുകള്‍ പറയുന്നതു കേട്ടു ഇങ്ങനെ ഒരു സിനിമ അവരുടെ അനുഭവത്തില്‍ ആദ്യമാണെന്ന്. തീര്‍ച്ചയായും അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണിത്.” കങ്കണ കൂട്ടിച്ചേർത്തു.
റിഷഭ് ഷെട്ടിയാണ് ‘കാന്താര’യുടെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. തീരദേശ കർണാടകയിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.