10 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിയമനം; നടപടികള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ 10 ലക്ഷം പേരെ പുതുതായി നിയമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിടും. രാവിലെ 11 മണിക്ക് നടക്കുന്ന തൊഴിൽ മേളയിൽ 75,000 പേർക്കുള്ള നിയമന ഉത്തരവ് പ്രധാനമന്ത്രി കൈമാറും. 38 മന്ത്രാലയങ്ങളുടെ കീഴിലാണ് നിയമനം.

പ്രധാനമന്ത്രി ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും. ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് കേന്ദ്ര സർക്കാരിന് കീഴിൽ തൊഴിൽ നൽകുമെന്ന് ജൂണിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

K editor

Read Previous

കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷൻ മര്‍ദ്ദനം; സേനക്കുള്ളിൽ ഭിന്നത

Read Next

നാല് വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ തെലങ്കാന സർക്കാർ