ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗുവാഹത്തി: അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് മലയാളി ഉൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു. ചെറുവത്തൂർ കിഴക്കേമുറി എം.കെ. അശോകൻ- കെ.വി.കൗസല്യ ദമ്പതികളുടെ മകൻ കെ.വി. അശ്വിൻ (24) ആണ് അപകടത്തിൽ മരിച്ച മലയാളി. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമത്തെ ആളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ നാല് വർഷമായി കരസേനയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു അശ്വിൻ. കഴിഞ്ഞ ഓണത്തിനാണ് അവസാനമായി വീട്ടിലെത്തിയത്. ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ജില്ലാ കളക്ടർക്കോ മറ്റുള്ളവർക്കോ ഇത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
മിഗ്ഗിംഗ് ഏരിയയിലാണ് അപകടമുണ്ടായത്. അപകടസ്ഥലത്ത് നിന്ന് രണ്ട് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഹെലികോപ്റ്ററിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.