എൽദോസിനെതിരായ കെപിസിസി അച്ചടക്ക നടപടി; തീരുമാനം ഇന്ന് വന്നേക്കും

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്കെതിരായ കെ.പി.സി.സി അച്ചടക്ക നടപടിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. മുതിർന്ന നേതാക്കൾ അച്ചടക്ക സമിതിയുമായി കൂടിയാലോചിച്ച് ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം.

നടപടിയിൽ പാർട്ടിയിൽ തന്നെ രണ്ടഭിപ്രായമുണ്ട്. ഒളിവിൽ പോയത് ശരിയായില്ലെന്നും നടപടി വൈകിയെന്നും ചിലർ പറയുന്നു. എന്നാൽ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ എൽദോസിന്റെ ഭാഗം കൂടി കേൾക്കണമെന്ന് കരുതുന്നവരുമുണ്ട്.

അതേസമയം എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. ജില്ലാ സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഉത്തരവിട്ടിരുന്നു. എൽദോസ് ഇന്ന് രാവിലെ 9 മണിക്ക് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ 10 ദിവസത്തേക്ക് ഹാജരാകാനാണ് കോടതി നിർദ്ദേശം.

K editor

Read Previous

എല്‍ദോസ് കുന്നപ്പിള്ളിൽ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും; തെളിവെടുപ്പ് നടത്തും

Read Next

വി.സി നിയമനം; അഞ്ച് സര്‍വകലാശാലകളെ സുപ്രീംകോടതി ഉത്തരവ് ബാധിക്കും