സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബർ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്‍റെ സ്വാധീനമാണ് മഴ തുടരാൻ കാരണം.

അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. തിങ്കളാഴ്ചയോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ‘സിത്രംഗ്’ ചുഴലിക്കാറ്റായി ഇത് ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ തുടരാനാണ് സാധ്യത.

K editor

Read Previous

മയക്കുമരുന്നിനെതിരെ വീടുകളിൽ ദീപം തെളിയിക്കാൻ സർക്കാരിന്റെ ആഹ്വാനം

Read Next

ഇടുക്കിയിലെ സിപിഎം സമരം നേതാക്കളെ സംരക്ഷിക്കാനെന്ന് വി ഡി സതീശന്‍