പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. പി.പി.ഇ കിറ്റ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കർഷക സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. തിരുനക്കര മൈതാനത്ത് പൊതുചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ കരിങ്കൊടിയും കോൺഗ്രസ് പതാകയും ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ പ്രവർത്തകരെ അവിടെ നിന്ന് അറസ്റ്റ് ചെയ്തു.

K editor

Read Previous

കൊടുവള്ളിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ മർദ്ദിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികൾ

Read Next

പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്