ചന്തേര സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

പയ്യന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. തൃക്കരിപ്പൂർ ചന്തേര ചെമ്പിലോട്ട് സ്വദേശിയും കേബിൾ ടി.വി. ജീവനക്കാരനുമായ കെ.വി.ശരത്തിനെയാണ് 35, പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ് .കെ. നായരുടെ നിർദ്ദേശ പ്രകാരം എസ്.ഐ.അനിൽ ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് 13 കാരിയായ വിദ്യാർത്ഥിനി പീഡനവിവരം പുറത്തു പറഞ്ഞത്.

തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവിൽ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെ പോലീസ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം  അറസ്റ്റ് രേഖപ്പെടുത്തി പോലീസ് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Read Previous

കാഞ്ഞങ്ങാട്ട് പുതിയ കോടതി സമുച്ചയം

Read Next

എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ