കയ്യേറ്റം ഹോട്ടലുടമ സ്വയം പൊളിച്ചു നീക്കി

ബേക്കൽ : ഹോട്ടൽ കെട്ടിടത്തിന്റെ മുൻഭാഗം പഞ്ചായത്ത് അതിർത്തി കയ്യേറിയ പാലക്കുന്നിലെ ക്വാളിറ്റി ഹോട്ടലുടമ കയ്യേറിയ ഭാഗം സ്വയം പൊളിച്ചുമാറ്റി. പാലക്കുന്ന് ജംഗ്ഷനിൽ കെഎസ്ടിപി റോഡിന് കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്ന ക്വാളിറ്റി ഹോട്ടലിന്റെ മുൻഭാഗം 4 മീറ്റർ പുറമ്പോക്ക് സ്ഥലത്ത് ഹോട്ടലുടമ പഞ്ചായത്ത് സ്ഥലം കയ്യേറി കെട്ടിടം പണിത് ഷവർമ്മ വ്യാപാരം നടത്തി വരികയായിരുന്നു.

ഉദുമ ഗ്രാമപഞ്ചായത്ത് കെട്ടിടമുടമയ്ക്ക് കയ്യേറ്റം പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയിരുന്നു. പഞ്ചായത്ത് അധികൃതരുടെ നോട്ടീസ് ലഭിച്ച ഹോട്ടലുടമ മുസ്തഫ കയ്യേറിയ കെട്ടിടഭാഗങ്ങൾ കഴിഞ്ഞ ദിവസം സ്വയം പൊളിച്ചുനീക്കുകയായിരുന്നു.

പാലക്കുന്നിലും പള്ളത്തിലും, ഉദുമയിലും പഞ്ചായത്തതിർത്തിയിൽ പരക്കെ സ്വകാര്യ വ്യക്തികൾ പഞ്ചായത്ത് പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടുണ്ട്. എല്ലാ കയ്യേറ്റങ്ങളും മുഖം നോക്കാതെ ഒഴിപ്പിക്കുമെന്ന് ഉദുമ ഗ്രാമപഞ്ചായത്ത് അധ്യക്ഷ പി. ലക്ഷ്മി പറഞ്ഞു.

LatestDaily

Read Previous

വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ മതം നോക്കാതെ നടപടി വേണമെന്ന് സുപ്രീം കോടതി

Read Next

സാമൂഹ്യപ്രവര്‍ത്തകന്‍ എം. എം. ചാക്കോച്ചൻ