കുറ്റിക്കാട്ടിൽ ജീർണ്ണിച്ച പുരുഷ ജഡം

സ്വന്തം ലേഖകൻ

പരപ്പ : പരപ്പ വട്ടിപ്പുന്നയിലെ കരിങ്കൽ ക്വാറിയിൽ ജീർണ്ണിച്ച പുരുഷ ജഡം കണ്ടെത്തി. പരപ്പ-വട്ടിപ്പുന്ന റോഡിൽ ക്വാറിക്ക് സമീപത്തെ കുറ്റിക്കാട്ടിലാണ് ജീർണ്ണിച്ച പുരുഷ ജഡം കണ്ടെത്തിയത്. പരപ്പ മാളൂർക്കയം സ്വദേശിയായ കമ്മാടനെ 70, ദിവസങ്ങൾക്ക് മുമ്പ് കാണാതായ സംഭവത്തിൽ ബന്ധുക്കൾ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു.

വട്ടിപ്പുന്നയിൽ കണ്ടെത്തിയ അജ്ഞാത ജഡം ഇദ്ദേഹത്തിന്റേതാണോയെന്ന് സംശയമുണ്ട്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ജീർണ്ണിച്ചതിനാൽ പോസ്റ്റ്മോർട്ടം പരിശോധനയിലൂടെ മാത്രമെ മരിച്ചത് കമ്മാടനാണെന്ന് ഉറപ്പിക്കാൻ കഴിയുകയുള്ളു. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ്  നടത്തി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read Previous

ആമ്പർ ഗ്രീസ് അന്വേഷണം വഴിമുട്ടി, പുത്തൂർ ബോസ് മുങ്ങി ∙ നാലാം പ്രതി അംഗപരിമിതൻ

Read Next

വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ മതം നോക്കാതെ നടപടി വേണമെന്ന് സുപ്രീം കോടതി