ബാധ്യത തീര്‍ക്കാൻ 83,000 കോടി അദാനി വായ്പയെടുക്കുന്നു

ഉയർന്ന പലിശ കടം വീട്ടാനും പുതിയ പദ്ധതികൾക്കുള്ള ഫണ്ടിനുമായി അദാനി ഗ്രൂപ്പ് 83,000 കോടി രൂപ (10 ബില്യൺ ഡോളർ) കടമെടുക്കുന്നു.

വിദേശവായ്പകളും ഗ്രീൻ ബോണ്ടുകളും ഉൾപ്പെടെ മാർഗങ്ങൾ ധനസമാഹരണത്തിനായി ആലോചിക്കുന്നുണ്ട്. കുറഞ്ഞ ബാധ്യതയുള്ള കടമെടുത്ത് ഉയർന്ന പലിശ വായ്പകൾ അടയ്ക്കാൻ മാത്രം 6 ബില്യൺ ഡോളർ (50,000 കോടി രൂപ) കടമെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ഹരിത ഊർജ്ജം, ഡിജിറ്റൽ സേവനങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയ മേഖലകളിലെ ഏറ്റെടുക്കലുകളുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഡിസംബറോടെ വായ്പയെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

Read Previous

സെക്യൂരിറ്റി ഗാർഡുകള്‍ക്ക് ഇടവേളയില്ലാതെ അഞ്ച് മണിക്കൂറിലധികം ജോലി പാടില്ലെന്ന് സൗദി

Read Next

തൂത്തുക്കുടി വെടിവെപ്പ്; 4 പൊലീസുകാർക്ക് സസ്പെൻഷൻ