ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കർണാടക: റിഷബ് ഷെട്ടി നായകനായ കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസ് ഹിറ്റായെന്ന് മാത്രമല്ല, കർണാടകയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. തീരദേശ കർണ്ണാടകയിലെ ഭൂതക്കോലം എന്ന കലാരൂപവും അത് കെട്ടുന്ന ദൈവനർത്തകരുടെ പാരമ്പര്യവും അവരുടെ ജീവിതവും സിനിമയിലൂടെ ജനപ്രീതി നേടി. 60 വയസ് കഴിഞ്ഞ എല്ലാ ഭക്തർക്കും കർണാടക സർക്കാർ വ്യാഴാഴ്ച അലവൻസ് പ്രഖ്യാപിച്ചു.
റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം തീരദേശ കർണാടകയിലെ ഒരു ഗ്രാമത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രശ്നങ്ങളും,ദൈവ നർത്തക വിശ്വാസം ആ നാടിനെ എങ്ങനെ ബാധിക്കുന്നു എന്നും കാണിക്കുന്നു. ഭൂതക്കോലത്തെയും ഗുളികനെയും മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ചിത്രം ലോകമെമ്പാടുമായി 170 കോടി രൂപ കളക്ഷൻ നേടുകയും ചെയ്തു. തീരദേശ കർണ്ണാടകയുടെ സംസ്കാരത്തിന്‍റെ പ്രതീകമായാണ് ചിത്രത്തിലെ ദൈവനർത്തകരെ കാണിക്കുന്നത്.
കർണാടക സർക്കാർ ദൈവനർത്തകർക്ക് പ്രതിമാസം പ്രഖ്യാപിച്ച 2,000 രൂപ അലവൻസിനെക്കുറിച്ച് ബാംഗ്ലൂർ എംപി പി സി മോഹൻ ട്വീറ്റ് ചെയ്തു. “ദൈവങ്ങളെയും നൃത്തത്തെയും ദൈവിക ഇടപെടലുകളെയും ബഹുമാനിക്കുന്നു. 60 വയസ്സ് കഴിഞ്ഞ എല്ലാ ദൈവനർത്തകർക്കും പ്രതിമാസം 2,000 രൂപ വീതം അലവൻസ് നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു”. റിഷബ് ഷെട്ടിയെ ടാഗ് ചെയ്യുകയും ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവക്കുകയും ചെയ്തു.