ക്രമസമാധാന നില തകർക്കാൻ ശ്രമം നടന്നേക്കും; നവംബർ 1 മുതൽ 15 വരെ മുംബൈയില്‍ നിരോധനാജ്ഞ

മുംബൈ: നവംബർ 1 മുതൽ 15 വരെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന നില തകർക്കാൻ ശ്രമം നടന്നേക്കാമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പൊലീസ് അതീവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പൊലീസ് കമ്മീഷണർ പറഞ്ഞു.

അഞ്ചോ അതിലധികമോ ആളുകളെ ഒത്തുകൂടാൻ അനുവദിക്കില്ല. പൊതുയോഗങ്ങളും, ജാഥകളും പാടില്ല. മരണം, വിവാഹം, സിനിമാ തിയേറ്റർ തുടങ്ങിയവയ്ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. നഗരത്തിലുടനീളം കർശന പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. ജനങ്ങൾ സഹകരിക്കണമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.

K editor

Read Previous

പരമ്പരാഗത വേഷം ധരിച്ച് പ്രധാനമന്ത്രി; ഉത്തരാഖണ്ഡിൽ ക്ഷേത്ര സന്ദർശനം പുരോഗമിക്കുന്നു

Read Next

ജോലിക്കിടെ കൈയുടെ ഒരു ഭാഗം നഷ്ടപ്പെട്ട തൊഴിലാളിക്ക്, നഷ്ടപരിഹാരമായി 110,000 ദിർഹം