ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർ സമർപ്പിച്ച റിവിഷൻ ഹർജി തള്ളി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പ്രതികൾക്ക് ഇന്നും മറ്റന്നാളും വൈകിട്ട് 5 മുതൽ 5.15 വരെ അഭിഭാഷകനെ കാണാം. പ്രതികളെ ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കരുതെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.
ഇലന്തൂരിൽ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി ഐശ്വര്യപൂജയ്ക്കിടെ കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മ (50), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലി (49) എന്നിവരെയാണ് പ്രതികൾ നരബലിക്ക് ഇരയാക്കിയത്.