ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സൗത്ത് ഇന്ത്യൻ ബാങ്ക് 2022-23 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 223.10 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് നേട്ടം. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തില്‍ നികുതി അടവുകള്‍ക്ക് മുമ്പുള്ള ലാഭം 246.43 കോടി രൂപയായിരുന്നു.
ബാങ്കിന്‍റെ എക്കാലത്തെയും ഉയർന്ന നേട്ടമാണ് ഇത്. ത്രൈമാസ അറ്റ പലിശ വരുമാനം 726.37 കോടി രൂപയാണ്. ബാങ്കിന്‍റെ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റ പലിശ വരുമാനമാണിത്. അറ്റ പലിശ മാർജിൻ 3.21 ശതമാനത്തോടെ, ഈ നേട്ടം റിട്ടേൺ ഓൺ ഇക്വിറ്റി (ആർഒഇ) യെ 1707 പോയിന്‍റ് ഉയർത്തി. റിട്ടേൺ ഓൺ അസറ്റ്സ് (ആർഒഎ) 0.36 ശതമാനത്തിൽ നിന്ന് 0.64 ശതമാനമായി വാർഷിക വളർച്ച രേഖപ്പെടുത്തി.