ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഛണ്ഡീഗഡ്: ഗവർണർ സർക്കാരിനെതിരെ നിഴൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബ് കാർഷിക സർവകലാശാലയുടെ വി.സിയായി സത്ബീർ സിങ്ങിനെ നിയമിച്ചതിന് പിറകെയാണ് സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായത്.
യുജിസിയുടെ നടപടിക്രമങ്ങൾ പാലിക്കാതെയും ചാൻസലർ എന്ന നിലയിൽ തന്റെ സമ്മതം തേടാതെയുമാണ് ഓഗസ്റ്റിൽ നിയമനം നടത്തിയതെന്ന് ഗവർണർ ബൻവാരിലാൽ പുരോഹിത് ആരോപിച്ചു. സത്ബീർ സിംഗിനെ വിസി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുരോഹിത് ആവശ്യപ്പെട്ടിരുന്നു. ഇത് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചു.