ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: അധ്യാപികയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടിലെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെയാണ് ദിവസങ്ങളായി കാണാതായ എല്‍ദോസ് വീട്ടില്‍ തിരിച്ചെത്തിയത്. കുറ്റവിമുക്തനാവുമെന്ന ഉത്തമ വിശ്വാസമുണ്ടെന്നും എല്ലാം ആരോപണങ്ങളാണെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.
കോടതി നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ജാമ്യം അനുവദിച്ചതെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയുന്നില്ലെന്നും എല്‍ദോസ് പറഞ്ഞു. അന്വേഷണവുമായി താനും കുടുംബവും പാര്‍ട്ടിയും പൂര്‍ണമായും സഹകരിക്കും. വിശദീകരണം കെ.പി.സി.സിക്ക് നല്‍കിയിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും എല്‍ദോസ് പറഞ്ഞു.
പരാതിക്കാരിയെ പീഡിപ്പിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള പോലീസിന്റെ വാദം തള്ളിയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹന്‍ ജാമ്യംനല്‍കിയത്. ശനിയാഴ്ച രാവിലെ ഒമ്പതിനുമുമ്പ് എല്‍ദോസിനോട് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാനും ഉത്തരവിട്ടിട്ടുണ്ട്. പാസ്പോര്‍ട്ട് ഹാജരാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ക്കൊപ്പം അഞ്ചുലക്ഷം രൂപയ്ക്ക് തുല്യമായ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.