ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള നിർദ്ദേശത്തിന് താൽക്കാലിക ഇളവ് അനുവദിച്ച് എംവിഡി. ജൂൺ ഒന്നിന് ശേഷം ടെസ്റ്റ് പൂർത്തിയാക്കിയ ബസുകളുടെ നിറം അടുത്ത ടെസ്റ്റിന്റെ സമയത്തിനുള്ളിൽ വെള്ളയിലേക്ക് മാറ്റണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഉത്തരവിറക്കി. എന്നിരുന്നാലും, അടുത്തു തന്നെ ടെസ്റ്റ് ഉള്ള ബസുകൾ വെള്ള നിറമാക്കണമെന്ന നിർദ്ദേശത്തിൽ മാറ്റമില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ നിറം മാറ്റാനുള്ള ബുദ്ധിമുട്ടും അധിക സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാട്ടി ബസുടമകൾ നൽകിയ പരാതി പരിഗണിച്ചാണ് നടപടി.
ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കായി 31 പുതിയ നിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. ഇവ ലംഘിച്ച് ഓടുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതും പുതിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
വേഗപ്പൂട്ട് വേർപെടുത്തി ഓടുക, അനുവദനീയമായ പരിധിയേക്കാൾ കൂടുതല്‍ വേഗം ക്രമീകരിക്കുക, ജിപിഎസ് പ്രവര്‍ത്തിക്കാതിരിക്കുക, എയർ ഹോണുകൾ സ്ഥാപിക്കൽ, ഹൈ വോളിയം മ്യൂസിക് സിസ്റ്റം, വീഡിയോ, പ്രത്യേക എഞ്ചിനുകൾ ഘടിപ്പിച്ച എയർകണ്ടീഷൻ സംവിധാനങ്ങളുള്ള ബസുകൾ, എമർജൻസി ഡോറുകൾ തടസപ്പെടുത്തൽ തുടങ്ങിയവയാണ് നിയമലംഘനങ്ങൾ.