ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും: കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍

മുംബൈ: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന പാക് ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനത്തിൽ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യയോട് ആരും ഭീഷണി സ്വരത്തിൽ സംസാരിക്കേണ്ടെന്നും അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ വലിയ ടീമുകളും കളിക്കുമെന്നും ഠാക്കൂര്‍ പറഞ്ഞു.

“ലോകകപ്പിന് യോഗ്യത നേടിയ എല്ലാ ടീമുകളെയും ഇന്ത്യയിൽ കളിക്കാൻ ക്ഷണിക്കും. നിരവധി ലോകകപ്പുകൾ നമ്മൾ വിജയകരമായി നടത്തിയിട്ടുണ്ട്. പാകിസ്ഥാൻ മുമ്പ് നിരവധി തവണ ഇന്ത്യയിൽ കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് ആരും നിർദ്ദേശങ്ങൾ നൽകേണ്ട ആവശ്യമില്ല. അത് കേൾക്കാൻ ഞങ്ങൾ തയ്യാറല്ല.

എല്ലാ ടീമുകളും അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഞങ്ങൾ കരുതുന്നു. കാരണം കായിക ലോകത്ത് ഇന്ത്യയെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ല, പ്രത്യേകിച്ചും ക്രിക്കറ്റിൽ. അതിനാൽ തന്നെ അടുത്ത വർഷം ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കും. അത് ഒരു ചരിത്ര സംഭവമാക്കി മാറ്റുകയും ചെയ്യും.” – അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

Read Previous

പടക്ക നിരോധനം; ദീപാവലിക്ക് കർശന നടപടികളുമായി ഡൽഹി സർക്കാർ

Read Next

ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; സുരക്ഷാവീഴ്ചയിൽ സൂപ്രണ്ടിന് സസ്പെൻഷൻ