ഇരുവൃക്കകളും തകരാറിലായ വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: ഇരുവൃക്കകളും തകരാറിലായ വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു.

കാഞ്ഞങ്ങാട് കുശാൽ നഗറിലെ സുബ്ബരായയുടെ മകൻ എച്ച്. കമലാക്ഷയാണ് 63, ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ മരണപ്പെട്ടത്.

കുശാൽ നഗറിലെ വീടിന് സമീപം ഒറ്റമുറി കെട്ടിടത്തിൽ വർഷങ്ങളായി ചായക്കടയും മിഠായി സാധനങ്ങളുെട കച്ചവടവും നടത്തുന്ന കമലാക്ഷയ്ക്ക് ഒരു മാസം മുമ്പ്  പെട്ടെന്നാണ് ക്ഷീണം അനുഭവപ്പെടുകയും, ശരീരം ക്ഷയിക്കുകയും ചെയ്തത്.

മംഗളൂരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇരു വൃക്കകളും തകരാറിലാണെന്ന്  കണ്ടെത്തി.  ഇതിനിടയിൽ ഗുരുതരാവസ്ഥയിലായ  കമലാക്ഷയ്ക്ക് മംഗളൂരു ആശുപത്രിയിൽ കോവിഡ് പോസിറ്റീവായി.

14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് പോലും കണ്ടെത്താൻ മിനക്കെടാതെ ആശുപത്രിയധികൃതർ കമലാക്ഷയെ ഡിസ്ചാർജ് ചെയ്തു.

കുശാൽ നഗറിലെ വീട്ടിൽ കിടത്തി തുടർ ചികിത്സ നൽകാനായിരുന്നുതീരുമാനം.

മംഗളൂരു ആശുപത്രി ഡിസ്ചാർജ്  ചെയ്യുമ്പോൾ കോവിഡ് പരിശോധന നടത്തിട്ടില്ലെന്ന് മനസ്സിലാക്കിയ സ്ഥലം കൗൺസിലർ സന്തോഷ് കുശാൽനഗർ  ഇടപെട്ട് കമലാക്ഷയെ  ജില്ലാശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ കോവിഡ് പോസിറ്റീവ് കണ്ടെത്തുകയായിരുന്നു.

ജില്ലാശുപത്രിയിൽ നിന്നും പരിയാരത്തേക്ക് മാറ്റിയശേഷം   ചികിത്സയ്ക്കിടെയാണ് മരണം. മാതാവ് ഗൗരമ്മ. ഭാര്യ: കെ. വാസന്തി. മക്കൾ: വാണിശ്രീ.മരുമകൻ: അഭിജിത്ത്. സഹോദരങ്ങൾ: രവീന്ദ്രൻ, ലക്ഷ്മണൻ.

LatestDaily

Read Previous

മരക്കുറ്റിയിൽ റീത്തുവെച്ചു

Read Next

കാത്തിരുന്നത് 10 വർഷം, ബേക്കൽ ഷോ തെളിയും