ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അബുദാബി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ 883 വെബ്സൈറ്റുകൾ യുഎഇയിൽ നിരോധിച്ചു. നിരോധിച്ച വെബ്സൈറ്റുകളിൽ ഭൂരിഭാഗവും അശ്ലീല ഉള്ളടക്കം കൈകാര്യം ചെയ്യൽ, വ്യക്തിഗത വിവരങ്ങൾ ചോർത്തൽ, സാമ്പത്തിക തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് അനധികൃത ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടത്.
യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി പോളിസി (ടിഡിആർഎ) യുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് നിയമം ലംഘിക്കുന്ന സൈറ്റുകൾ നിരോധിച്ചിരിക്കുന്നത്. ഭീകരവാദം, മയക്കുമരുന്ന് ഉപയോഗം, സാമ്പത്തിക തട്ടിപ്പ്, ക്രിമിനൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കൽ, മതനിന്ദ എന്നിവയുൾപ്പെടെ 17 ഉള്ളടക്കങ്ങളുള്ള വെബ്സൈറ്റുകൾ യുഎഇ ഇതിനകം നിരോധിച്ചിട്ടുണ്ട്.
ഈ വർഷം നിരോധിച്ച 883 വെബ്സൈറ്റുകളിൽ 377 എണ്ണം അശ്ലീല ഉള്ളടക്കമുള്ളവയായിരുന്നു. സൈബർ തട്ടിപ്പിന് ശ്രമിച്ച വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തവയിൽ ഉൾപ്പെടുന്നു. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി പോളിസിക്ക് കീഴിൽ, പൊതു താൽപ്പര്യം, പൊതു മര്യാദ, ക്രമസമാധാനം, പൊതു സുരക്ഷ അല്ലെങ്കിൽ പൊതുജനങ്ങളുടെയും രാജ്യത്തിന്റെയും മതം എന്നിവയ്ക്ക് വിരുദ്ധമായ ഉള്ളടക്കം നിയമവിരുദ്ധമായി മാറുന്നു.