കെ-ടെറ്റിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കെ-ടെറ്റ് അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്കൂൾ വിഭാഗം സ്പെഷ്യൽ കാറ്റഗറി (ഭാഷ, യു.പി തലം/ ഹൈസ്കൂൾ തലം വരെയുള്ള പ്രത്യേക വിഷയങ്ങൾ) എന്നീ അധ്യാപക യോഗ്യതാ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയും ഫീസും ഒക്ടോബർ 25 മുതൽ നവംബർ 7 വരെ https://ktet.kerala.gov.in വെബ് പോർട്ടൽ വഴി സമർപ്പിക്കാം.

ഒന്നിലധികം വിഭാഗങ്ങൾക്ക് അപേക്ഷിക്കുന്നവർ ഓരോ വിഭാഗത്തിനും 500 രൂപയും എസ്.സി/എസ്.ടി/പി.എച്ച്/അന്ധ വിഭാഗത്തിന് 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷ, ഓൺലൈൻ രജിസ്ട്രേഷൻ മുതലായവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ വിഭാഗങ്ങൾക്ക് ഒരുമിച്ച് ഒരു തവണ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചുകഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല. വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി നവംബർ 21 ആണ്.

Read Previous

ബോളിവുഡിനെയും കന്നഡയേയും അമ്പരപ്പിച്ച ‘കാന്താര’ കേരളത്തിലേക്ക്

Read Next

ഗുരുവായൂർ ക്ഷേത്രദർശനം നടത്തി തമന്നയും അരുൺ ഗോപിയും