ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേന പരിശീലനം അനുവദിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. റീജണൽ ഫയർ ഓഫീസറായിരുന്ന ഷിജു കെ.കെയെ ആണ് തിരിച്ചെടുത്തത്. പാലക്കാട് റീജിയണൽ ഫയർ ഓഫീസിലാണ് നിയമനം.
പാലക്കാട് റീജണൽ ഫയർ ഓഫീസറായിരുന്ന ജെ.എസ്. സുജിത് കുമാറിനെ എറണാകുളത്തേക്കും എറണാകുളം റീജണൽ ഫയർ ഓഫീസർ വി. സിദ്ധകുമാറിനെ സിവിൽ ഡിഫൻസ് റീജണൽ ഫയർ ഓഫീസറായി ആസ്ഥാന കാര്യാലയത്തിലേക്കും മാറ്റിയിട്ടുണ്ട്. ഇതേ സംഭവത്തിൽ സസ്പെൻഷനിലായ എറണാകുളം ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോഗിയെ നേരത്തെ സർവ്വീസിലേയ്‌ക്ക് തിരിച്ചെടുത്തിരുന്നു.
2021 മാർച്ച് 30ന് ആലുവ ടൗൺ ഹാളിൽ വച്ചാണ് വിവാദ സംഭവം നടന്നത്. റെസ്ക്യൂ ആൻഡ് റിലീഫ് എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പുതുതായി രൂപീകരിച്ച സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. ഒരു അപകടത്തിൽ നിന്ന് ഒരു വ്യക്തിയെ രക്ഷിക്കാൻ ഉപയോഗിക്കുന്ന വിവിധ രീതികളെക്കുറിച്ചും അതിനായി ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നുമാണ് പ്രവർത്തകർക്ക് പരിശീലനം നൽകിയത്.