അനധികൃതമായി സ്ഥാപിച്ച കൊടികൾ നീക്കം ചെയ്യൽ; നിരീക്ഷണ സമിതി വേണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ച കൊടികളും ബാനറുകളും ബോർഡുകളും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നതിന് മേൽനോട്ടത്തിനായി തദ്ദേശ സ്ഥാപന തലത്തിൽ പ്രാദേശിക സമിതിയും ജില്ലാ തലത്തിൽ നിരീക്ഷണ സമിതിയും രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഏഴ് ദിവസത്തിനകം സമിതികൾ രൂപീകരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. നടപടിയെടുത്ത ശേഷം അറിയിക്കാൻ തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.

സമിതി രൂപീകരണത്തിന് കാത്തുനിൽക്കാതെ നിലവിലുള്ള അനധികൃത പതാകകൾ, ബോർഡുകൾ, തോരണങ്ങൾ എന്നിവയ്ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കോടതി നിർദ്ദേശം നൽകുകയും ആവശ്യമായ സഹായം നൽകാൻ പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. ബാനറുകളും കൊടിതോരണങ്ങളുംസ്ഥാപിക്കുന്നതിനെതിരായ ഒരു കൂട്ടം ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

രാഷ്ട്രീയ പാർട്ടികൾ, ട്രേഡ് യൂണിയനുകൾ തുടങ്ങിയവർ ഉൾപ്പെടെ ബോർഡുകൾ സ്ഥാപിക്കുന്നവരെ ഭയക്കുന്നുവെന്ന് തദ്ദേശഭരണ സെക്രട്ടറിമാർ അറിയിച്ചതിനാലാണ് സമിതികൾ രൂപീകരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞത്. ഹർജികൾ 15ന് വീണ്ടും പരിഗണിക്കും.

K editor

Read Previous

ആഘോഷങ്ങളില്ല; വിഎസ് അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക്

Read Next

പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ