പേവിഷബാധ മരണ വർധനവ്; വാക്സിൻ ദൗർലഭ്യം കാരണമായിരിക്കാമെന്ന് വിദഗ്ധ സമിതി

ന്യൂഡൽഹി: വാക്സിൻ ലഭ്യതക്കുറവ്, മൃഗങ്ങളുടെ കടിയേറ്റ ഭാഗം കഴുകാതിരിക്കൽ, ആരോഗ്യപ്രവർത്തകരുടെ അറിവില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാകാം കേരളത്തിൽ പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് വിദഗ്ധ സമിതി പറഞ്ഞു.

അതേസമയം, മരണനിരക്കിലെ വർദ്ധനവ് വാക്സിന്‍റെ കാര്യക്ഷമതയില്ലായ്മ മൂലമോ വൈറസ് വാക്സിനെ മറികടക്കുന്നതോ അല്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. കടിയേറ്റ ശരീരഭാഗം വെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകണമെന്ന് ആരോഗ്യ പ്രവർത്തകർക്കും ചികിത്സ നടക്കുന്ന ആശുപത്രികളിലെ ആളുകൾക്കും ബോധവൽക്കരണം നൽകണമെന്നും സമിതി നിർദ്ദേശിച്ചു.

K editor

Read Previous

ശബരിമല റോഡ് നിർമ്മാണം നേരിട്ടെത്തി വിലയിരുത്തി മന്ത്രി റിയാസ്

Read Next

ബെംഗളൂരുവിൽ കനത്ത മഴ, വെള്ളപ്പൊക്കം; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു